അട്ടപ്പാടി സൈക്കിൾ യാത്ര
*WHEEL ⭕ TRIBE* ATTAPADI TRIP DAY 1 പാലക്കാടൻ ചൂടിനെയും തളർത്തി പറഞ്ഞ സമയത്ത് തന്നെ നമ്മുടെ പിള്ളേർ എല്ലാവരും മണ്ണാർക്കാട് എത്തി. കുറച്ചു ദൂരം താണ്ടി ചെറിയ ഒരു കടയിൽ നിന്നും ഭക്ഷണവും കഴിച്ചു നേരെ അട്ടപ്പാടി ചുരം ലക്ഷ്യമാക്കി പന്ത്രണ്ടു സൈക്ലിസ്റ്റ്കളും സപ്പോർട്ട് വാഹനത്തിൽ രണ്ടുപേരും യാത്ര തുടർന്നു. അട്ടപ്പാടി ചുരം ഫസ്റ്റ് ചവിട്ടി കയറ്റിയാൽ ബിരിയാണി വാങ്ങി തരാം എന്ന് ആരോ പറഞ്ഞ പോലെ നമ്മുടെ തീപൊരു മുന്നിൽ പറന്നു. തൊട്ടു പിന്നാലെ ചുരം കയറി തുടങ്ങിയാൽ പിന്നെ വേറെ ലെവൽ ക്ലൈമറ്റ് കുട്ടും എന്ന് പറഞ്ഞു എത്രയും പെട്ടണ് ചുരം എത്താൻ അരവിന്ദ് ഏട്ടനും അമൃത ചേച്ചിയും. പെട്രോൾ പമ്പിൽ നിന്ന് വെള്ളവും നിറച്ച് എല്ലാവരും ഒരുമിച്ചാണ് ചുരം കയറി തുടങ്ങിയത്. എല്ലാവരുടെയും മനസ്സിൽ അട്ടപ്പാടി എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിവരുന്ന ആ ഹെയർപിൻ എത്തിയിട്ട് റെസ്റ്റ് എടുക്കാം എന്നായിരുന്നു പ്ലാൻ, പക്ഷേ ഓരോ 3 km ഇലും നിറുത്തി നിറുത്തി ആയിരുന്നു യാത്ര തുടർന്നത്. പ്രധാനമായും വെയിലും ചൂടും തന്നെ കാരണം 🥵. ഇടക് കൂടുതൽ ക്ഷീണികുമ്പോൾ കാറിൽ ഉള്ളവർ സൈക്കിൾ ഓടിക...