*കുന്നികുരുവോളം* 🥺

(Part one വയിക്കാത്തവർ വായിച്ചതിനു ശേഷം ഇത് വയികൂ🤝)

അല്ലെങ്കിലും അത് അങ്ങനെ അണല്ലോ....എല്ലാ കഥകും ഒരു ട്വിസ്റ്റ് ഉണ്ടവുമാലോ, ഇത് ഒരു വല്ലാത്ത ട്വിസ്റ്റ് അയിപോയി എനിക്ക് കിട്ടിയ പണി😖. ഉമ്മാക് കലു വേദന, ആകെ ഒരു ആൺകുട്ടി അല്ലേ ഒള്ളു എന്ത് ചെയ്യാനാ 15 ദിവസം അഡ്മിറ്റ് ചെയ്യേണ്ടി വരും ചുരുക്കി പറഞ്ഞാൽ 20 ദിവസം കൊണ്ട് ഹിമാലയ വരെ പോയി വരാം എന്നാ ആഗ്രഹം കുറച്ചു ഒന്ന് ചുരുക്കി 4 ദിവസം കൊണ്ട് എങ്ങോട്ട് പോവാൻ പറ്റുമോ അവിടെ പോയി വന്നോളാൻ ആയി വീട്ടുകാർ🥺

    എനിക് ദേഷ്യവും സങ്കടവും ഒക്കെ വന്നു എന്തു ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ ആയി. കൂട്ടുകാരനോട് ഇത് എങ്ങനെ പറയും,ഈ അവസാന നിമിഷത്തിൽ എങ്ങനെ പ്ലാൻ cancel ചെയ്യും🤦‍♂️. അവസാനം കൂട്ടുകാരനോട് ഞാൻ കാര്യം പറഞ്ഞു ; സരമില്ലടാ നമുക്ക് ഇനി പിന്നെ എപ്പോഴെങ്കിലും പോവാ എന്നായിരുന്നു അവന്റെ മറുപടി. അങ്ങനെ നാല് ദിവസം അനെങ്ങിൽ നാലു ദിവസം എന്ന് പറഞ്ഞു എങ്ങോട്ടെങ്കിലും ഒരു യാത്ര പോവാൻ തന്നെ തീരുമാനിച്ചു. 
പക്ഷേ എങ്ങോട്ട് പോവും🤕 എന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.

     അങ്ങനെ അവസാനം കൊടൈക്കനാൽ പോവാൻ തീരുമാനിച്ചു. ഞാൻ ഒരു പ്രാവിശ്യം പോയതാണ് എങ്കിലും കൂട്ടുകാരൻ അങ്ങോട്ട് പോയിട്ടില്ല അതുകൊണ്ട് ആണ് കൊടൈക്കനാൽ fix ആകിയത്. പക്ഷേ പോവാൻ bike ഇല്ല, അങ്ങനെ car il പോവാൻ തീരുമാനിച്ചു. രണ്ടുപേർ കാറിൽ പോവുന്നത് ആർഭാടം ആണെന്ന് അറിയാം പക്ഷെ എന്ത് ചെയ്യാനാ bike rent ന്നു എടുത്തു പോവാൻ മനസ്സുവന്നില്ല, അങ്ങനെ ഉച്ചക് തന്നെ car🏎️ nte wheel alignment  ഒക്കെ ശെരി ആകി കാറിൽ രണ്ടു തലേണയും പുതപ്പും ഒക്കെ ഇട്ടു  വൈകുന്നേരം തന്നെ കൊടൈക്കനാൽ ലക്ഷ്യം ആകി വണ്ടി എടുത്തു.

    മണ്ണാർക്കാട് - പാലക്കാട് - പൊള്ളാച്ചി വഴി കൊടൈക്കനാൽ ഇതായിരുന്നു route. പാലക്കാട് എത്തിയപ്പോൾ തന്നെ നേരേം ഇരുട്ടിയിരുനു. അങ്ങനെ പാലക്കാട് ന്ന് കേരളത്തോട് ടാറ്റയും പറഞ്ഞു ബോഡർ കിടന്നു പൊള്ളച്ചിയും കഴിഞ്ഞു പലനിയിൽ എത്തി. ഏകദേശം രാത്രി 7:30 അയികാണും. എന്റെ ഫോൺ📱 ഇല് അണെങ്കിൽ ചാർജും ഇല്ല. കാറിൽ അതിനു ഉള്ള option ഉം ഇല്ല. അങ്ങനെ ഫോൺ ചാർജ് ചെയ്യാൻ ആദ്യം മനസ്സിൽ വന്നത് അടുത്ത് ഉള്ള റെയ്ൽവേ സ്റ്റേഷൻ ഇല് പോയി ചാർജ് ചെയ്യാം എന്നാണ്. നേരെ പളനി റെയ്ൽവേ സ്റ്റേഷൻ പോയി; അവിടെ ഒരു മനുഷ്യകുത്തിന് പോലും ഇല്ല. ആകെ ഉള്ളത് കുറച്ചു ഉറങ്ങിക്കിടക്കുന്ന തെറിവുപട്ടികൾ മാത്രം. അങ്ങനെ ഞങ്ങൾ കാർ ഒരു സൈഡിൽ പർക് ചെയ്തു ഉള്ളിലേക്ക് പോയി ഫോൺ ചാർജിൽ വച്ചു. അഞ്ചുമിനിറ്റ്  അയില്ല, ആരോ ടോർച്ച് ഒക്കെ അടിച്ചു വരുന്നു. ഞങ്ങളുടെ അടുത്ത് വന്നു എന്താ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു; ഫോൺ ചാർജ് ചെയ്യാൻ ആണ് എന്ന് പറഞ്ഞപ്പോൾ അതൊന്നും ഇവിടെ പറ്റില്ല എന്ന് പറഞ്ഞു ഞങ്ങളോട് അവിടെ നിന്ന് പോയികൊള്ളാൻ പറഞ്ഞു. വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടും സ്വന്തം അല്ലാത്തത് കൊണ്ടും ഒന്നും പറയാതെ പതുകെ തിരിച്ചു കാറിലേക് നടന്നു, കാറിൽ കയറി വണ്ടി start അകിയത്തും ഉറങ്ങി കിടന്നിരുന്ന തെരുവുനായ്ക്കൾ എല്ലാം കാറിന്റെ ചുറ്റും കൂടി ...🥵 അവസാനം കാറിന്റെ വിൻഡോ വരെ അടച്ചിട്ട് ആണ് അവിടെ നിന്ന് രക്ഷപ്പെട്ടത്😇.

     പിന്നെ നേരെ ടൗൺ ഇല് പോയി ഒരു മൊബൈൽ ഷോപ്പിൽ ഫോൺ കൊടുത്തിട്ട് അടുത്ത് ഉള്ള ചയകടയിൽ നിന്ന് നല്ല ചൂട് ചയയുംകുടിച്ച് ഇരുന്നു. ഫോൺ ഒക്കെ ചാർജ് അയി കിട്ടിയ ശേഷം വീണ്ടും വണ്ടിയും സ്റ്റാർട്ടാക്കി കൊടൈക്കനാൽ route മുന്നോട്ട് പോയി. അടുത്ത ലക്ഷ്യം stay ആണ് . കാറിൽ ആയത് കൊണ്ട് night കാറിൽ തന്നെ കിടക്കാൻ തീരുമാനിച്ചു, അതുകൊണ്ട് stay ക്‌ വേണ്ടി അലഞ്ഞു നടക്കേണ്ടി വന്നില്ല. പക്ഷേ അടുത്ത പ്രശ്നം എവിടെ കാർ പർക് ചെയ്യും! കേരളത്തിന് പുറത്ത് അയത് കൊണ്ട് ഒരു പേടി. ഉറങ്ങി എഴുന്നേൽക്കുമ്പോൾ കാറിന്റെ നാലു ടയറും ഉണ്ടവോ എന്ന് തന്നെ പറയാൻ പറ്റില്ല😅.  അങ്ങനെ അവസാനം ഒരു ചെറിയ കടയുടെ മുന്നിൽ നിർത്തി കാറിന്റെ door ഒക്കെ തുറന്നു രണ്ടുപേരും ഫ്രണ്ട് സീറ്റ്‌ ഇല് കിടന്നു. ഒരു അഞ്ചു മിനിറ്റിനു കഴിഞ്ഞു കാണും ...........
പിന്നെ ഞങ്ങൾക് രണ്ടുപേർക്കും അവിടെ നിന്ന് എത്രയും പെട്ടണ് പോയാൽ മതി എന്ന അവസ്ഥ അയി.
പറഞ്ഞു അറിയിക്കാൻ പറ്റാത്ത അവസ്ഥ........🥵🏃‍♂️🏃‍♂️🏃‍♂️🏃‍♂️


J_e_rr_y_c🖊️

Comments