*കുന്നോളം ആഗ്രഹിച്ചാൽ*......🗻🚆
Part 1
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരമുണ്ടാവില്ല....കൂട്ടുകാരുടെ കൂടെ അല്ലെങ്കിൽ വീട്ടുകാരുടെ കൂടെ, ഒരു സംഘം ആയിട്ട് അല്ലെങ്കിൽ സോളോ ആയിട്ട്....ഇങ്ങനെ യാത്ര ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും.... എനിക് ഏറ്റവും ഇഷ്ടം സോളോ ആണ്.... പക്ഷേ കൂടെ ഒരു ചെട്ട കൂടുകരനും ഉണ്ടാകും ..... ഞങ്ങൾ രണ്ടുപേരും കൂടി സോളോ ആയിട്ട് പോവരാണ് പതിവ്.... ഞാൻ സോളോ എന്ന് പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല ഞങ്ങൾക് രണ്ടുപേർക്കും almost ഒരേ mind ആണ്.😍 എല്ലാവർക്കും കാണുമല്ലോ അങ്ങനെ ഒരു ദോസ്ത്.... എന്തിനും ഏതിനും ഒപ്പത്തിന്ന് ഒപ്പം നിൽക്കുന്ന ഒരു കട്ട ചങ്ക്.... എന്നാലും ഇടക്ക് ഓരോ അടിപിടി ഒക്കെ ഉണ്ടാക്കി മലപ്പുറം ഭാഷ il പറയുകാണെങ്കിൽ ഒരു ഉളുപ്പും ഇല്ലാതെ പിന്നെയും നമ്മളെ കൂടെ നിൽക്കുന്ന ഒരുത്തൻ....😅 അങ്ങനെ ഒരുത്തന്റെ കൂടെ ഒരു യാത്ര അതും ഹിമലയത്തി ലോട്ട്....😍😍..... ഒരു സ്വപ്നം തന്നെ ആയിരുന്നു അത്.... ഉറക്കം കെടുത്തുന്ന സ്വപ്നം ഒന്നുമല്ല കേട്ടോ.... പോളി ടക്നിക് il പഠിക്കുന്ന സമയത്ത് ക്ലാസ്സിൽ കണക്ക് ടീച്ചർ വന്നാൽ ഓടി വരുന്ന സ്വപ്നങ്ങളിൽ ഒന്ന്.... കാരണം കണക് എനിക്ക് കണക്കാണ്.... ഞാൻ ക്ലാസ്സിൽ ശ്രദികുക പോലും ഇല്ല, മിക്ക ക്ലാസ്സുകളിലും ഉറക്കം ആയിരിക്കും അല്ലെങ്കിൽ ഹിമാലയതി ലോട്ട് ഉള്ള യാത്ര സപ്നം കണ്ടിരിക്കും....
അങ്ങനെ പോളിടെക്നിക് അവസാന sem കഴിഞ്ഞു പോവാൻ അയി പ്ലാൻ. അതിനായി ഓരോന്നായി set അക്കനും തുടങ്ങി.കയ്യിൽ അഞ്ഞിന്റെ പൈസ ഇല്ലെങ്കിലും സ്വപ്നങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. അവസാനം ട്രെയിൻ തന്നെ ശരണം. എല്ലാവരെയും പോലെ ആദ്യം ചിന്തിച്ചത് പണം തന്നെ ആയിരുന്നു... ട്രെയിനിൽ🚆 പോയി വരാൻ ചുരുങ്ങിയത് ഒരു 15_20k💸💸💸 വേണം എന്നതായിരുന്നു കണക്കുകൂട്ടി യിരുന്നത്, ഒരു രൂപാ വരുമാനം ഇല്ലാത്ത എനിക്ക് ഇത്രയും പൈസ എവിടെ നിന്നു കിട്ടും😇... അങ്ങനെ ആണ് ഡൊണേഷൻ അയി കൊടുത്ത 15000 രൂപ എക്സാം കഴിഞ്ഞാൽ കിട്ടും എന്ന് അറിയുന്നത്..പിന്നെ ഒന്നും ചിന്തിച്ചില്ല... 15000 set😍
പിന്നെ അങ്ങോട്ട് എക്സാം നെ കുറിച്ചോ ഭാവിയെ പറ്റിയോ ഉള്ള ഒരു ചിന്തയും എനിക്കുണ്ടായിരുന്നില്ല... എന്തുവന്നാലും ഹമലയം വരെ പോവണം. അവിടെ ഉള്ള സ്ഥലങ്ങളോ അവിടെ പോവാൻ ഉള്ള സീസണോ ഒന്നും എനിക്ക് ഒരു പ്രശ്നമേ അല്ല😅 സത്യം പറഞ്ഞാ പൈസ റെഡി ആകും എന്ന് ഞാൻ വിചാരിച്ചിട്ട് പോലും ഇല്ല... അതുകൊണ്ട് തന്നെ ഒരു പ്ലാനും ചെയ്തിട്ടും ഇല്ല.എന്റെ frnd പിന്നെ രണ്ടു വർഷത്തെ iti course ഒരു വർഷം കൊണ്ട് complete അകിയത് കൊണ്ട് നേരത്തെ അവൻ ഒരു കടയിൽ sales man അയിട് കയറിയിരുന്നു. അവൻ നേരത്തെ cash ഒക്കെ set അകിയിട്ടുണ്ട്.
അങ്ങനെ polytechnic അവസാന ദിനങ്ങൾ വന്നു... എക്സാം ഒക്കെ കഴിഞ്ഞു ഒരു 20 ദിവസത്തെ trip എങ്കിലും പോവണം...🤗 . മനസ്സിൽ ഇടക് ഇടക് ആലോചിക്കും, മഞ്ഞു ഒക്കെ എടുത്ത് എറിഞ്ഞു കളിക്കുന്നതും, നല്ല തണുപ്പത്ത് കട്ടൻ ചായ ഊതി ഊതി കുടിക്കുന്നതും, രാത്രി മഞ്ഞുമലയിൽ മുട്ടി നിൽക്കുന്ന ആകാശത്ത് നോക്കി കിടക്കുന്നതും ..അങ്ങനെ കുറെ ആഗ്രഹങ്ങൾ.....💔
കോളേജിലെ അവസാന ദിവസങ്ങൾ ശെരിക്കും മനസ്സിന്നു ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മൂന്നു വർഷം പഠിച്ച കോളേജും ഫ്രണ്ട്സുംം എല്ലാം ഇനി വെറും ഓർമ്മകൾ മാത്രം എന്നു ഉള്ള ഒരു ചിന്ത, എന്നാലും കോളേജ് കഴിഞ്ഞാൽ എന്റെ സ്വപ്ന യാത്ര പോവലോ എന്ന ഒരു ആശ്വാസം😌. ഫൈനൽ സെമസ്റ്റർ എക്സാം ഒക്കെ കഴിഞ്ഞ വഴി അറിഞ്ഞില്ല, ഹോസ്റ്റലിൽ നിന്ന് പെട്ടിയും എടുത്ത് ഇറങ്ങി വീട്ടിൽ എത്തി.
ഒരു ജോലി ഒക്കെ അയാൽ പിന്നെ ഇങ്ങനത്തെ ആഗ്രഹങ്ങൾ ഒക്കെ നടക്കുന്നത് വളരെ കുറവായിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ജോലിയെ കുറിച്ച് ആലോചിച്ചത് പോലും ഇല്ല🤓.
അങ്ങനെ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അറിയുന്നത് ഡൊണേഷൻ ക്യാഷ് കിട്ടാൻ ഒരു ആഴ്ച എടുക്കും എന്ന്🤯. വീണ്ടും ഒരാഴ്ച കൂടെ വെയ്റ്റിംഗ്. പക്ഷേ ആ ഒരാഴ്ച ഞാൻ ഫുൾ പ്ലാനിംഗ് ആയിരുന്നു. എങ്ങനെ പോവാം, ട്രെയിൻ ഇല് ആണെങ്കിൽ ticket ന്ന് എത്ര രൂപ ആവും , ഭക്ഷണം,stay ഇങ്ങനെ കുറെ കാര്യങ്ങളും അന്വേഷിച്ചു . ഇനി ക്യാഷ് കയ്യിൽ കിട്ടി പോയാൽ മതി എന്ന അവസ്ഥയിൽ എത്തി.😍🥰
J_e_rr_y_c🖊️
Comments
Post a Comment