ooty cycle trip

*ഒരു യാത്ര🚲⛰️*

✒️Jerry kalikavu

    Da ജേറിയെ....ഒരു trip പോയാലോ..... എനിക് വീട്ടിൽ ഇരുന്നു ഇരുന്നു മടുത്തു.... കേൾക്കേണ്ട താമസം....ബാ പോവാ ന്ന് ഞാനും....😅 എങ്ങോട്ട് പോവും എങ്ങനെ പോവും എന്നൊക്കെ പണ്ടെ planned ആയിരുന്നു. കുറെ കാലത്തെ ഒരു ആഗ്രഹം തന്നെ ആയിരുന്നു ഒരു ഊട്ടി സൈക്കിൾ യാത്ര🚲♥️.

    എത്രയോ തവണ ബൈക്കിലും കാറിലും ഊട്ടിൽ പോയിട്ടുണ്ട്. ഓരോ ഊട്ടി യാത്ര കഴിഞ്ഞ് വന്നാല് വിചാരിക്കും ഊട്ടിയിലേക്ക് ഇനി ഇപ്പൊ അടുത്ത് ഒന്നും പോവരുത് എന്ന്....😅 വീട്ടിൽ നിന്ന് വെറും 110 km ഒള്ളു ഊടിയിലേക്. ഇടക്കിടെ പോയി പോയി മടുത്തു എന്നൊക്കെ പറയും എന്നാലും പിന്നെയും പോവും ആ തണുപ്പത്ത് blanket ഉം പുതച്ചു കിടന്നു ഉറങ്ങാൻ🤗

   ഈ തവണ തികച്ചും വത്യതമായ ഒരു യാത്ര അയത് കൊണ്ട് തന്നെ ഞാനും full excited ആയിരുന്നു.🤩 സൈക്കിളിൽ യാത്രകൾ പോവാറുണ്ട്...എന്നാലും ഊട്ടി പോലെ ഉള്ള ഉയർന്ന സ്ഥലങ്ങളിലേക്ക് ഇത് ആദ്യമായിട്ടാണ്. ⛰️

    കൂടെ ഉള്ളവരെ പരിചയപ്പെടുത്താൻ മറന്നു.ആദ്യമായി trip പോയാലോ എന്ന് ചോദിച്ചവൻ അനൂപ് പാലക്കാട്. കൂടെ ഞങ്ങളുടെ ചങ്ക്‌ ahmad ഉം. അവർ പാലക്കാട് നിന്ന് തലേ ദിവസം തന്നെ എൻ്റെ വീട്ടിൽ വന്നു. വീട്ടുകാർ ആരും വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാൻ തന്നെ കുറച്ചു നെയ്ച്ചോറും ചിക്കെൻ കടായിയും ഉണ്ടാക്കി കൊടുത്തു. എന്തോ വിശനിട്ട് ആണെന്ന് തോനുന്നു അവർ നല്ലോണം കഴിച്ചു😅😅.

    രാവിലെ നേരത്തെ പുറാപെടേണ്ടത് കൊണ്ട് നേരത്തെ കിടക്കാൻ തീരുമാനിച്ചു കിടന്നു. സാധാരണ ഒരു യാത്ര പോവാൻ മനസ്സിൽ പ്ലാൻ ചെയ്താൽ അന്നത്തെ ഉറക്കത്തിൻ്റെ കാര്യം ഞാൻ പറഞ്ഞു തരേണ്ടത്തില്ലാലോ....😂 അലാറം വെക്കുന്നു...കണ്ണ് അടകുന്നൂ.... തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്...വീണ്ടും എഴുനേൽകുന്നൂ... ടൈം നോക്കുന്നു...ഇങ്ങനെ ആണലോ ഒരുവിധം എല്ലാവരുടെയും അവസ്ഥ😬
പക്ഷേ സത്യം പറയാലോ എനിക്ക് നല്ല ഉറക്കം കിട്ടി😁. പക്ഷേ നമ്മളെ അനൂപ്ന് ഉറക്കം കിട്ടിയത്തെ ഇല്ല...😂😅

   രാവിലെ കറക്റ്റ് സമയത്ത് എഴുന്നേറ്റു എല്ലാം റെഡി ആയി ഇറങ്ങാൻ നോക്കുമ്പോ അര മണിക്കൂർ late അയിട്ടുണ്ടായിരുന്നൂ. പിന്നെ നേരെ സൈക്കിൾ എടുത്ത് വണ്ടൂർ വഴി നിലമ്പൂർ ഉം കഴിഞ്ഞു വഴിക്കടവ് വരെ ഒറ്റ പോകയിരുന്നൂ.

നാടുകാണി ചുരം തുടങ്ങുന്നതിനു മുൻപ് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. കുറച്ചു പൊറോട്ടയും ബീഫും പാർസൽ ആകുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ഫുൾ കയറ്റങ്ങൾ ആണ്. പതിയെ പതിയെ ചവിട്ടി ചവിട്ടി ചുരം കയറി തുടങ്ങി. ഇടയ്ക്ക് ക്ഷീണം തോനിയാൽ റെസ്റ്റ് എടുക്കുകയും വീണ്ടും ചവിട്ടുകയും ചെയ്യും.പതിയെ പോവുന്നത് കൊണ്ട് ധാരാളം കാഴ്ചകൾ കണ്ട് സംസാരിച്ചു സംസാരിച്ചു ആണ് മുന്നോട്ട് പോയിരുന്നത്. ഏകദേശം 3 മണിക്കൂർ പിടിച്ചു നാടുകാണി ചെക്ക്പോസ്റ്റ് എത്താൻ. അവിടെ നിന്ന ഒരു ഒരു പോലീസുകരൻ എന്നെ വിളിച്ചു "പോവമുടിയാത്" എന്ന് പറഞ്ഞു. പുള്ളി ബൈകും കാറും check ചെയ്യുന്നതിൻ്റെ ഇടയിൽ അയത് കൊണ്ട് ഞങ്ങൾ nice ആയി കടന്നു പോയി.😅

  പിന്നീട് അങ്ങോട്ട് കാഴ്ചകളും വെയിലും ഒരു തണുത്ത കാറ്റും ആയി യാത്ര തുടർന്നു. ഗൂഡല്ലൂർ എത്തി ഒരു കടയിൽ നിന്ന് കയ്യിൽ ഉണ്ടായിരുന്ന കുപ്പിയിൽ വെള്ളവും നിറച്ച് കുറച്ചു ബിസ്ക്കറ്റ് ഉം വാങ്ങി വീണ്ടും മുനോട് പോയി. പക്ഷേ നാടുകാണി ചുരം പോലെ അല്ല ഊട്ടി ചുരം..... നല്ല കയറ്റം ആണ്. ബൈകിലോ കാറിലോ പോയാൽ നമുക്ക് എത്ര മാറ്റം ഒന്നും തോനില്ല. പക്ഷേ നാട്ടിൽ ഇന്ന് ഇത്ര ദൂരം വന്ന ശേഷം അയത് കൊണ്ടാവാം ഊട്ടി ചുരം കയറാൻ കുറെ സമയം എടുത്തു. ഇടക് വഴിയിൽ വച്ച് കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ച് അടുത്ത് ഉണ്ടായിരുന്ന വീട്ടിൽ നിന്ന് 2 water bottles ഇലും വെള്ളം full ആകി. ഇനി വെള്ളം കിട്ടണമെങ്കിൽ ഒരു 15_20 km കഴിയണം എന്ന് അറിയാമായിരുന്നു. പ്രത്യേകിച്ച് വെറും കയറ്റം അയത് കൊണ്ട് നല്ലവണ്ണം വെള്ളം കുടിക്കുകയും വേണം. അങ്ങനെ യൂകാലിപ്‌സ് മരങ്ങൾ ഒക്കെ ഉള്ള സ്ഥലം എത്തിയപ്പോൾ വീണ്ടും rest എടുത്തു. സത്യം പറഞ്ഞാൽ ഒരു സൈഡിൽ പോയി ഒരു 5 മിനിറ്റ് കിടന്നു😅. അത്രക് ക്ഷീണിച്ചിരുന്നു.

   വീണ്ടും യാത്ര തുടർന്നു,കടകളും വീടുകളും ഉള്ള സ്ഥലങ്ങളിൽ ഒക്കെ കണ്ട് തുടങ്ങി. ഒപ്പം വെയിൽ ഒക്കെ പോയി തണുപ്പും തുടങ്ങി. ജാക്കറ്റ് ബാഗിൽ ആയിരുന്നു. അത് എടുക്കാൻ ഉള്ള മടിയിൽ തണുത്തു വിറച്ചു യാത്ര തുടർന്നു. ഏകദേശം 7:30 pm അയപോൾ ഊട്ടി ടൗൺ ന് അടുത്ത് എത്തി. റൂം നോക്കാനായി ഗൂഗിൾ മാപ് എടുത്ത് നോക്കുമ്പോൾ രണ്ടുപേർ വന്നു എവിടെ നിന്ന് വരുന്നു എന്ന് ഒക്കെ ചോദിച്ചു. ഒരാൽ മലയാളി ആയിരുന്നു,ആലപ്പുഴക്കാരൻ. മറ്റേയാൾ ബോംബേകരനും.അവരും cyclists ആണ്. രണ്ടുപേരും കുറച്ചു സമയം സംസാരിച്ചു ഞങ്ങൾക്ക് നാളെ കറങ്ങേണ്ട റൂട്ട് ഒക്കെ പറഞ്ഞു തന്നു.😍

അങ്ങനെ നിൽകുമ്പോൾ ആണ് വേറെ ഒരു പയ്യൻ വന്നു റൂം വീണോ എന്ന് ചോദിക്കുന്നത്. എന്തായാലും വലിയ ബജറ്റ് ഉള്ള റൂം ഒന്നും നോകുനില്ല എന്ന് ഞങ്ങൾ നേരത്തെ ഉറപ്പിച്ചതാണ്. അവൻ പറഞ്ഞ റൂം എന്തായാലും പോയി കണ്ടേക്കാം എന്ന് പറഞ്ഞു ഞാൻ അവൻ്റെ കൂടെ പോയി ഒരു അത്യവിശ്യം കുഴപ്പമില്ലാത്ത ഒരു റൂം ആണ്.കുറച്ചു പഴക്കമോക്കെ ഉണ്ട്,എന്നാലും heater ഉം baki സൗകര്യങ്ങളും ഒക്കെ ഉണ്ട്. ഞങ്ങൾ മൂന്നുപേരും ഒന്ന് കൂടി അല്ലോചിചൂ റൂം അത് തന്നെ മതി എന്ന് തീരുമാനിച്ചു. അടുത്ത് തന്നെ ആയിരുന്നു റൂം. സൈക്കിൾ റൂം ൻ്റെ താഴെ വച്ച് ലോക് ചെയ്തു മുകളിലെ റൂമിലേക്ക് പോയി.നല്ല തണുപ്പ് ഉണ്ടായിരുന്നു, heater on ആകി ഒരു കുളിയും പാസാക്കി നേരെ അടുത്ത് ഉള്ള മലയാളി ഹോട്ടലിലേക്ക് പോയി. ഭക്ഷണത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത രണ്ടുപേരാണ് കൂടെ ഉള്ളത്😂😂 എന്നാ പിന്നെ ഫ്രൈഡ് റൈസ് ഉം നൂഡിൽസ് ഉം പൊറാട്ടയും ഒക്കെ വന്നോട്ടെ എന്ന് ഞങ്ങളും😊. നല്ല ഭക്ഷണം ആയിരുന്നു...അതുപോലെ നല്ല ബില്ലും ആയിരുന്നു...😂😂.
 
    കഴിച്ചുകഴിഞ്ഞതും നേരെ റൂമിൽ പോയി blanket ഉം പുതച്ചു ഒറ്റ കിടത്തം....😴 പക്ഷേ ഉറങ്ങാൻ സമയം എടുത്തു. കുറെ നേരം ഫോൺ നോക്കി ഇരുന്നു. പിന്നെ നാളത്തെ കാര്യം ആലോചിച്ചപ്പോൾ ഫോൺ ചാർജിൽ വച്ച് ഒറ്റ കിടത്തം.


നാളെ നമ്മളെ cyclists പറഞ്ഞു തന്ന റൂട്ട് പോവാൻ ഉള്ളതാണ്.
അപ്പോ ബാക്കി നാളെ എഴുതാം...😅🙏🤝

✒️Jerry kalikavu

To be continued.......😊

Comments