ഊട്ടി യാത്ര 2
*യാത്രയിലെ ചില അവസ്ഥകൾ*
(Part 2)
Dm for First part
✒️Jerry kalikavu
ചിലപ്പോൾ നമ്മൾ വിചാരിക്കാരുണ്ട് അവനെ പോലെ അല്ലെങ്കിൽ അവളെ പോലെ അയാൽ മതിയായിരുന്നു എന്നൊക്കെ. സത്യത്തിൽ ഞങ്ങൾ ഇന്നലെ കണ്ട രണ്ടു വ്യക്തികളെ കണ്ടപ്പോൾ എനിക്കും അങ്ങനെ അറിയാതെ ഒന്ന് തോന്നിപ്പോയി. മുംബൈയിൽ work ചെയ്യുന്ന രണ്ടുപേർ വെക്കേഷൻ അടിച്ചുപൊളിക്കാൻ സൈക്കിളും എടുത്ത് നേരെ ഊട്ടിയിയോട്. ഊട്ടിയിൽ 10_12 ദിവസം സൈക്ലിങ്🤩. അതിൻ്റെ ഒരു ഫീൽ ഒന്ന് വേറെ തന്നെ ആയിരിക്കും. ഊട്ടിയിലൂടെ പതിയെ പതിയെ ഓരോ സ്ഥലങ്ങളും കണ്ട് അനുഭവിച്ചു, ലോക്കല് ഭക്ഷണം രുചിച്ചു ഒരു pwoli വെക്കേഷൻ ആയിരിക്കും ല്ലെ...ഒന്ന് സങ്കല്പിച്ച് നോകു.🤩
ഇനി കഥയിലോട്ട് വരാം.... കിടന്നു ഉറങ്ങിയപ്പോ വലിയ തള്ളൽ ആയിരുന്നു.... രാവിലെ എഴുനേൽക്കണം 6 മനിക് തന്നെ മോർണിങ് ride പോവണം എന്നോകെ.😅 പക്ഷേ തണുപ്പ് കാരണം ബെഡിൽ നിന്ന് എഴുന്നേറ്റ് പോവാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു. വീണ്ടും കിടന്നു ഒരു 7 മണി അയപ്പോൾ എഴുനേറ്റു എല്ലാവരും ഒരു ഫ്രഷ് ആയി പോവാൻ ready ആയി തുടങ്ങി. അങ്ങനെ മോണിംഗ് ride തുടങ്ങുന്നത് 8:45 ആണ്. നേരെ പോയതോ ഗാർഡൻ ൻ്റെ അടുത്ത് ഉള്ള A2B ഇല്കും😅 അവിടെ നിന്ന് നല്ല മൊരിഞ്ഞ ബല്യ മസാല ദോശയും കോഫിയും കുടിച്ചു. നല്ല തിരക്കുണ്ടായിരുന്നു അവിടെ.
വീണ്ടും യാത്ര തുടങ്ങി.നേരെ ഗാർഡൻ ൻ്റെ അവിടെ പോയി ഒരു 🐶 ഷോ ഇടാം എന്ന് വിചാരിച്ചു പോയതാ. അവിടെ ഒരു 🐶 കുഞ്ഞു പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം😇. പിന്നെ നേരെ dotabetta peak പോവാൻ ആയിരുന്നു പ്ലാൻ. അതിൻ്റെ ഉടക് നല്ല സ്ഥലങ്ങൾ കാണുമ്പോൾ കുറെ ഫോട്ടോസും വീഡിയോ ഉം എടുകും. അങ്ങനെ ഒരു വലിയ കയറ്റം കയറി കയറി ഞങ്ങൾ dotabetta peak പോവുന്ന വഴിയിൽ എത്തി. ഏകദേശം ഏഴു കിലോമീറ്റർ കയറ്റം മാത്രം ആയിരുന്നു. ഇനി ഒരു മൂന്നു കിലോമീറ്റർ കൂടി കുത്തനെ കയറ്റമുണ്ട്. ബൈക്കിലും കാറിലും വരുമ്പോൾ ചുമ്മാ ഇരുന്നു accelerator കൊടുക്കുന്ന പോലെ അല്ല. ചത്തു ചവിട്ടുക തന്നെ ശരണം🥵.
Dotabetta peak ൻ്റെ അടുത്ത് ഉള്ള ഒരു കടയുടെ സൈഡിൽ ആയി മൂന്ന് സൈക്കിളും പാർക്ക് ചെയ്ത് അവിടെ ഇരുന്നിരുന്ന ചേച്ചിയോട് സൈക്കിൾ ശ്രദ്ധിക്കണേ എന്നും പറഞ്ഞു നേരെ ടിക്കറ്റ് കൗണ്ടറിൽ പോയി മൂന്ന് ടിക്കറ്റ് എടുത്തു. ഞങ്ങളുടെ തൊട്ടു മുൻപിൽ ഒരു പ്രായമായ ചേച്ചിയും ചേട്ടനും ഉണ്ടായിരുന്നു. ടിക്കറ്റ് ചെക്ക് ചെയ്യുന്ന ആൾ പ്രായമായ ചേട്ടൻ്റെ ടിക്കറ്റ് വാങ്ങി പകുതി കീറി ഉള്ളിലോട് കയറാൻ പറഞ്ഞു. പകുതി കീറിയത് എന്തിനാ എന്നായിരുന്നു പുള്ളിയുടെ അടുത്ത ചോദ്യം. ഹിന്ദിയിൽ ആയിരുന്നു സംസാരിച്ചിരുന്നത്. ഞാനും അറിയാവുന്ന ഹിന്ദിയിൽ സാരമില്ല ഇവിടെ അങ്ങനെ പ്രശ്നം ഒന്നും ഇല്ല എന്ന് പുള്ളിയോട് പറഞ്ഞു. അപ്പോൾ കൂടെ ഉണ്ടായിരുന്ന ചേച്ചി പറഞ്ഞു , മോനെ ഇദ്ദേഹം ഡൽഹിയിൽ ഒരു കോടതിയിൽ വക്കീൽ ആണ്. എവിടെ തെറ്റ് കണ്ടാലും ഇദ്ദേഹം ചൂണ്ടി കാണിക്കും, അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിന് നഷ്ട്ടം മാത്രമേ ഉണ്ടയിട്ടോളു എന്ന് ചേച്ചി പറഞ്ഞു.
സത്യം പറഞാൽ ആ ഏട്ടനെ കണ്ടതും ആ ചേച്ചിയോട് സംസാരിച്ചതും എല്ലാം, ഓരോ യാത്രയിലും കിട്ടുന്ന വത്യസ്ഥ അനുഭവങ്ങളാണ്. അവസാനം ആ ചേച്ചി പറഞ്ഞ ഒരു വാകുണ്ട്. "അദ്ദേഹത്തിന് അങ്ങനെ ജീവിക്കുന്നതാണ് സന്തോഷം ഞാനും ഇപ്പൊ അങ്ങനെ ജീവിച്ചു പഠിച്ചു എന്ന്". പലപ്പോഴും നമ്മുടെ ജീവിതവും ഇതുപോലെ തന്നെ ആവും നമ്മൾ ഇഷ്ടപ്പെടുന്നത് കിട്ടാൻ വേണ്ടി നമ്മൾ ഏതു അറ്റം വരെയും പോവും, എന്നാൽ നമ്മുടെ കൂടെ ഉള്ളവർ നമുക്ക് വേണ്ടി അവരുടെ ജീവിതം തന്നെ മാറ്റി വച്ചിരിക്കുന്നത് ശ്രദ്ധിക്കാൻ നമുക്ക് കഴിയാതെ വരുകയും ചെയ്യും🙂.
അങ്ങനെ അവിടെ view പോയിൻ്റ് ൻ്റെ അടുത്ത് ഉള്ള ഒരു ഭായുടെ ഷോപ്പിൽ നിന്ന് മൂന്ന് ഐസ്ക്രീമും വാങ്ങി അതും കഴിച്ചു view point ഇല് പോയി കുറച്ചു ഫോട്ടോസും എടുത്തു നേരെ തിരിച്ചു സൈക്കിളിൻ്റെ അടുത്തേക്ക്. അവിടെ പോയപ്പോ ഞങ്ങടെ സൈക്കിളിൻ്റെ അടുത്ത് കുറെ ആളുകൾ നില്കുന്നു. അവിടെ ജോലി ചെയ്യുന്നവർ ആണ് എന്ന് തോനുന്നു. അവരുടെ കുറെ ചോദ്യങ്ങള്ക്ക്( നാട്ടുകാരുടെ സ്ഥിരം ചോദ്യം) ഉള്ള മറുപടി കൊടുത്തു സൈക്കിളും എടുത്തു നേരെ താഴെ ഉള്ള ജംഗ്ഷനിൽ പോയി അവിടെ നിന്ന് രൈറ്റിലോട് ഒരു വഴി ഉണ്ട്. Kattabettu എന്ന സ്ഥലം വഴി കൊതാഗിരി_കൂന്നൂർ_ഊട്ടി പോവുന്ന വഴിയിൽ പോയി. ഇടക് ഒരു ചായക്കടയിൽ നിന്ന് വേണ്ടും ഒരു ചായ കുടിച്ചു അടുത്ത് ഉള്ള തേയില തോട്ടത്തിൻ്റെ മുകളിലൂടെ ഡ്രോൺ പറത്തി കുറച്ച് വീഡിയോസ് എടുത്തു വീണ്ടും യാത്ര തുടർന്നു. അപ്പോഴേക്കും സമയം നട്ടുച്ച അയി തുടങ്ങിയിരുന്നു.
അടുത്തത് നേരെ പോയത് Wellington army camp ൻ്റെ അടുത്ത് കൂടെ പോവുന്ന റൂട്ടിൽ ആയിരുന്നു. നല്ല വൃത്തിയുള്ള പരിസരവും ഭംഗിയുള്ള ചുറ്റുഭാഗവും. നല്ലവണ്ണം ആസ്വദിച്ചു ആയിരുന്നു യാത്ര. സമയം ഏകദേശം രണ്ടു മണി അവരായിരുന്നു. എന്നാലും തണുത്ത കാറ്റ് ഉണ്ടായിരുന്നു. വിശന്നത് കാരണം ആദ്യം കണ്ട ഹോട്ടലിൽ തന്നെ കയറി ഭക്ഷണം കഴിച്ചു. നല്ല ഊട്ടി ബിരിയാണി.😂 Special ഐറ്റം ഒന്നും അല്ല, എന്നാലും വിശനാൽ പുലി പുല്ലും തിന്നും എന്ന് പറഞ്ഞ പോലെ ഞങ്ങളും ബിരിയാണി അകത്താക്കി.
പിന്നെ നേരെ കൊതാഗിരി വഴി വീണ്ടും ഊടിയിലേക്. ഇടയ്ക്ക് ഇടക് നിർത്തി ഡ്രോൺ ഉം ക്യാമറയിലും ഫോട്ടോസ് എടുകും വീണ്ടും പോവും. അങ്ങനെ വൈകുന്നേരം ഒരു 5 മണി ആയി കാണും അഹ്മദിന് ഊട്ടിൽ ഒരു സൈക്കിൾ ഷോപ്പിൽ(LBB) 6:30 ന് മുൻപായി എത്തണം എന്ന് പറഞ്ഞു അവൻ റോക്കറ്റ് വിട്ടപോലെ ഒറ്റപോകയിരുന്നു😂😅. ഞങ്ങളെ ക്ലബ് ഇല് അവനെ അറിയപ്പെടുന്നത് തീപ്പൊരി എന്ന് ആണ്. എന്തായാലും പിന്നിട് ഞങ്ങൾ ഇടക് rest ഒക്കെ എടുത്തു പതിയെ പതിയെ അങ്ങോട്ട് എത്തി.
എവിടെ പോയി കുറെ സമയം അവിടത്തെ സ്റ്റഫ്നോട് സംസാരിച്ചു ഇരുന്നു. പിന്നീട് രണ്ടു ഫോട്ടോയും എടുത്ത് ഞങ്ങൾ നേരെ കുറച്ചു chocolate വാങ്ങാനായി വീണ്ടും ഗർഡൻ്റെ അടുത്ത് ഉള്ള ഒരു ഷോപ്പിൽ പോയി. ഞങ്ങൾക്ക് കഴിക്കാൻ ഉള്ള chocolate വാങ്ങി കടയിൽ നിന്നും തിരിച്ചു ഇറങ്ങുമ്പോൾ എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഡ്രോൺ അടക്കമുള്ള ബാഗ് കാണാനില്ല😨😖😭 *അവസ്ഥ*
✒️Jerry kalikavu
Last part will be out soon🤧.
Comments
Post a Comment