അട്ടപ്പാടി സൈക്കിൾ യാത്ര
*WHEEL ⭕ TRIBE*
ATTAPADI TRIP
DAY 1
പാലക്കാടൻ ചൂടിനെയും തളർത്തി പറഞ്ഞ സമയത്ത് തന്നെ നമ്മുടെ പിള്ളേർ എല്ലാവരും മണ്ണാർക്കാട് എത്തി. കുറച്ചു ദൂരം താണ്ടി ചെറിയ ഒരു കടയിൽ നിന്നും ഭക്ഷണവും കഴിച്ചു നേരെ അട്ടപ്പാടി ചുരം ലക്ഷ്യമാക്കി പന്ത്രണ്ടു സൈക്ലിസ്റ്റ്കളും സപ്പോർട്ട് വാഹനത്തിൽ രണ്ടുപേരും യാത്ര തുടർന്നു.
അട്ടപ്പാടി ചുരം ഫസ്റ്റ് ചവിട്ടി കയറ്റിയാൽ ബിരിയാണി വാങ്ങി തരാം എന്ന് ആരോ പറഞ്ഞ പോലെ നമ്മുടെ തീപൊരു മുന്നിൽ പറന്നു. തൊട്ടു പിന്നാലെ
ചുരം കയറി തുടങ്ങിയാൽ പിന്നെ വേറെ ലെവൽ ക്ലൈമറ്റ് കുട്ടും എന്ന് പറഞ്ഞു എത്രയും പെട്ടണ് ചുരം എത്താൻ അരവിന്ദ് ഏട്ടനും അമൃത ചേച്ചിയും. പെട്രോൾ പമ്പിൽ നിന്ന് വെള്ളവും നിറച്ച് എല്ലാവരും ഒരുമിച്ചാണ് ചുരം കയറി തുടങ്ങിയത്.
എല്ലാവരുടെയും മനസ്സിൽ അട്ടപ്പാടി എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിവരുന്ന ആ ഹെയർപിൻ എത്തിയിട്ട് റെസ്റ്റ് എടുക്കാം എന്നായിരുന്നു പ്ലാൻ, പക്ഷേ ഓരോ 3 km ഇലും നിറുത്തി നിറുത്തി ആയിരുന്നു യാത്ര തുടർന്നത്. പ്രധാനമായും വെയിലും ചൂടും തന്നെ കാരണം 🥵. ഇടക് കൂടുതൽ ക്ഷീണികുമ്പോൾ കാറിൽ ഉള്ളവർ സൈക്കിൾ ഓടിക്കുകയും ചെയ്തു.
മുക്കാലി കഴിഞ്ഞു താവളത്തിൽ നിന്ന് ലെഫ്റ്റ് തിരഞ്ഞു മുള്ളി_ഊട്ടി റോഡിൽ എത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. ഭവാനി പുഴയുടെ അടുത്ത് കൂടി കുറച്ചു കയറ്റങ്ങളും കുറെ ഇറക്കങ്ങളും കഴിഞ്ഞു നല്ല ഒരു സ്ഥലം കണ്ടപ്പോൾ കുറച്ചു ഫോട്ടോസും എടുത്ത് പതിയെ ഞങ്ങൾ മുന്നോട്ട് നീങ്ങി. അതികം ദൂരം എത്തുന്നതിൻ്റെ മുൻപ് തന്നെ നമ്മുടെ ബിജു ബ്രോ ബൈകും നിർത്തി ഞങ്ങളുടെ വരവിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
*ബാനി തായ്* ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു തെങ്ങിൻ തൊപും ചെറിയ രണ്ടു കുടിലുകളും; ഇറങ്ങി മുൻപോട്ട് പോവുമ്പോൾ ആണ് പ്രകൃതിയോട് ഇണങ്ങി നിൽകുന്ന ബാനി തായ് യുടെ യദാർത്ഥ ഭംഗി ഞങ്ങൾ ആസ്വദിച്ചത്. മഞ്ഞ led ബൾബുകൾ ഞങ്ങളെ സ്വാഗതം ചെയ്തു, ഭവാനി പുഴയെ നോക്കി നിൽക്കുന്ന ഭംഗിയുള്ള ചെറിയ ഹടുകളും ടെൻ്റുകളും കൂടാതെ ഭവാനിയെ നോക്കി ഇരിക്കാൻ കഴിയുന്ന രീതിയിൽ തയാറാക്കിയ ക്യാമ്പ് ഫയറും എല്ലാം കൂടി കളർഫുൽ ആയിരുന്നു.
സൈക്കിൾ എല്ലാം സേഫ് ആയി ഒരു സ്ഥലത്ത് വച്ച് ഞങ്ങൾ താഴോട്ട് ഇറങ്ങി. കാറിൽ നിന്ന് ലഗ്വേജ് എല്ലാം എടുത്ത് റൂമിൻ്റെ ബാൽക്കണിൽ വച്ച് വേഗം ഒന്ന് ഫ്രഷ് ആവൻ ഭവാനി പുഴയിൽ പോയി. നല്ല ഒരു നീരാട്ടും പാസാക്കി ഓരോ കട്ടനും കുടിച്ചു കലാ പരിപാടികൾ ആരംഭിച്ചു. പാട്ടുപാടിയും അന്താക്ഷരി കളിച്ചും സമയം നീണ്ടു പോയി. 80's ലെ പാട്ടുകൾ കൊണ്ട് അബു ഇക്ക എല്ലാവരെയും കയ്യിലെടുത്തപ്പോൾ കവിതകൾ പോലെ പാട് പാടി രമേശ് ഏട്ടനും വിട്ടുകൊടുത്തില്ല. എല്ലാവരും ഒരുപോലെ ആസ്വദിച്ച നിമിഷങ്ങളായിരുന്നു അതെല്ലാം.
അത്തികം താമസിക്കാതെ ഭക്ഷണം വന്നു, ചപ്പാത്തിയും, ചിക്കൻ കറിയും, ചിക്കൻ ചുട്ടത്തും ഒക്കെ കഴിച്ചു ആ വിശപ്പ് അങ് മാറ്റി. അട്ടപ്പാടിയുടെ ആ ഇളം തണുപ്പിൽ എല്ലാവരും ഇനി ഒരു ഉറക്കം എന്ന് പറഞ്ഞു കിടക്കാൻ പോവുമ്പോൾ ആണ് നമ്മുടെ അനു ബ്രോ യും ബിജു ബ്രോ യും എല്ലാവരോടും പറപുറത്തേക് വരാൻ പറയുന്നത്. എന്തിനാ ഏതിനാ എന്ന് ഒന്നും പറയാതെ അവർ മുന്നോട്ട് നടന്നു,കൂടെ എല്ലാവരും. എല്ലാവരും പറപുറത്ത് എത്തിയപ്പോൾ ഫോൺ എല്ലാം സൈലൻ്റ് ആക്കി കുറച്ചു നേരത്തേക്ക് മാറ്റി വെക്കാൻ പറഞ്ഞു.
ഇനി ഒരു പത്തു മിനിറ്റ് ആരും മിണ്ടാതെ ഇരുന്നോളൂ........ ബിജു ബ്രോ പറഞ്ഞു. നിലാവ്; ഇളം തണുപ്പ്; വെള്ളത്തിൻ്റെ കള കള ശബ്ദം; തവളകളുടെ പേക്രോം പേക്രോം ശബ്ദം; ചിവിടിൻ്റെ ശബ്ദം; ഇടക് ഏതോ കിളിയുടെ ശബ്ദം; ദൂരെ മലയിൽ ഒരു വെളിച്ചം കാണാം,നിലാവെളിച്ചത്തിൽ അടുത്ത് ഒരു കൊട്ട വഞ്ചി ഇരികുനതും കാണാം; കൂടാതെ മനസ്സിൽ പല ചിന്തകളും കയറി ഇറങ്ങി പോവുന്നതും അനുഭവപ്പെട്ട് ചില മിനുട്ടുകൾ കടന്നു പോയി. നഗരത്തിലെ തിരക്കേറിയ ജീവിത രീതികളിൽ നിന്ന് വത്യസ്ഥമായ ചില നിമിഷങ്ങൾ. പിന്നെ അങ്ങോട്ട് സൈക്ലിങ് അനുഭവങ്ങളും കഥകളും പറഞ്ഞു കുറച്ചു സമയം കൂടി അവിടെ ഇരുന്നു. അതികം താമസിക്കാതെ തന്നെ എല്ലാവരും കിടന്നുറങ്ങാൻ പോയി.
DAY 2
എല്ലാവരെയും രാവിലെ 5:30 ന് വിളിക്കും; എഴുനേറ്റു സൺറൈസ് കാണാൻ പോവണം എന്നെല്ലാം രാത്രി പറഞ്ഞിരുന്നു. പക്ഷേ എല്ലാവരും എഴുനേൽകുനത് തന്നെ 6:30 ന് ആയിരുന്നു. ഓരോ കട്ടൻ ചായും കുടിച്ചു എല്ലാവരും പുഴയിലെ കൊട്ട വഞ്ചിക്ക് അടുത്തേക്ക് ഓടി. അനു ആയിരുന്നു ഡ്രൈവർ. രണ്ടു പേര് രണ്ട് പേര് ആയി എല്ലാവരും വഞ്ചിയിൽ കയറി. വേറെ തന്നെ ഒരു അനുഭവം ആയിരുന്നു ആ ചെറിയ യാത്ര. ഓർമ്മക്കായി കുറെ ഫോട്ടോസും വീഡിയോയും എടുത്ത് ചുമ്മാ പുഴയിലൂടെ കുറച്ചു മുകളിലോട്ട് നടന്നു. പറയിലൂടെ സ്പൈഡർ മാൻ നെ പോലെ വേണു ഏട്ടൻ്റെ മകൻ ആയിരുന്നു മുൻപിൽ, ഇടക് വെറൈറ്റി വീഡിയോ എടുക്കാൻ വെള്ളത്തിന് മുകളിലൂടെ ഫോൺ കൊണ്ട് പോയപ്പോൾ ഫോൺ വഴുതി വെള്ളത്തിൽ വീഴുകയും കൂടെ വെള്ളത്തിൽ എടുത്തു ചാടി ഫോൺ തിരിച്ചു എടുക്കുകയും ചെയ്ത് അനസ് ഇക്ക സ്വയം കഴിവ് തെളിയിച്ചു. കാട്ടിലൂടെ കുറച്ചു നടന്നു എല്ലാവരും പ്രഭാത ഭക്ഷണതിനായി തിരിച്ചു വന്നു.
അവിടത്തെ ജനങ്ങളുടെ പ്രധാന ഭക്ഷണങ്ങളിൽ പെട്ട ചാമ കഞ്ഞിയും ചുട്ട പപ്പടവും ആയിരുന്നു പ്രാതൽ. അതികം താമസിക്കാതെ ബാഗ് എല്ലാം പാക്ക് ചെയ്തു സൈക്ലുകളും എടുത്തു എല്ലാവരും റെഡി ആയി ബാനി തായ് യോട് യാത്രയും പറഞ്ഞു ഇറങ്ങി.
വെയിലും ചൂടും കൂടെ ഇടക് ഇടക് റോഡ് പണിയും കൂടെ അയപ്പോൾ എല്ലാവരും പെട്ടണ് ക്ഷണിച്ചു. ക്ഷീണം മാറ്റാൻ ഒരു തണ്ണീർ മത്തൻ മുറിച്ചു കഴിച്ചു വീണ്ടും യാത്ര തുടർന്നു. റോഡിലെ ഒരു കുഴിയിൽ അപ്രതീക്ഷിതമായി സൈക്കിൾ ഇറങ്ങിയപ്പോൾ ഒരേ സമയം രണ്ടു ടയറും പഞ്ചേർ ആയി സൈക്കിളും സുപ്പോട്ടിങ് വാൻ ഇല് വച്ച് ദ്രോണ വണ്ടിയിൽ കയറി കൂടി. അപ്പോഴേക്കും 1 മണി ആയിരുന്നു. ചോർ പൊതിയിൽ ആകി കൊണ്ടുവരാം എന്ന് നേരത്തെ പറഞ്ഞത് കൊണ്ട്കുറച്ചു കൂടി മുന്നോട്ട് പോയി ഭക്ഷണതിനയി എല്ലാവരും ഒരു മരതണലിൽ കാത്തിരുന്നു. ഭക്ഷണം എത്താൻ കുറച്ചു
താമസിച്ചു, എല്ലാവരും ഇരുന്നു സംസാരിച്ചു അവസാനം ചിലരൊക്കെ അവിടെ കിടന്നു.
ലൈറ്റ് ആയാലും നല്ല അയില പൊരിച്ചതും, മീൻ കറികും വിശനിട്ടാണോ എന്ന് അറിയില്ല നല്ല സ്വാദ് ആയിരുന്നു. കഴിച്ചു കഴിഞ്ഞു വേഗം സൈക്കിളും എടുത്തു ചുരം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. വരുമ്പോൾ മുകളിൽ എത്താൻ മണിക്കൂറുകൾ ആയ അതെ ചുരം ചുരുങ്ങിയ സമയത്തിനള്ളിൽ ഇറകം ഇറങ്ങാൻ വേറെ തന്നെ ഒരു രസമാണ്. ഹെയർപിൻ വളവുകൾ താണ്ടി താഴെ എത്തി ചായ കടയിൽ നിന്ന് താറാവ് മുട്ട യും ചായും കുടിച്ചു.
ചേട്ടനും ചേച്ചിയും അവിടെ നിന്ന് സൈക്കിൾ കാറിൽ കയറ്റി യാത്ര പറഞ്ഞു വീട്ടിലേക്ക് തിരിച്ചു. ബാക്കി ഉള്ളവർ മണ്ണാർക്കാട് വരെ ഒപ്പം ചവിട്ടി എല്ലാവരും പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞു പോയി.
അങ്ങനെ കുറെ കാലത്തെ ആഗ്രഹമായിരുന്നു നമ്മുടെ ക്ലബിൻ്റെ ഭാഗമായി എല്ലാവരും ഒരുമിച്ച് എങ്ങോട്ടെങ്കിലും യാത്ര പോയി താമസിക്കുക എന്നത്. പെട്ടെന്നാണ് സ്ഥലം തീരുമാനിച്ചതും, യാത്ര പുറപ്പെട്ടതും ഒക്കെ. *MULBERRY ROUTE STORIES* ൻ്റെ കൂടെ ഒത്തൊരുമിച്ച് നടത്തിയത് കൊണ്ട് അതികം മുന്നൊരുക്കങ്ങൾ ഒന്നും ചെയ്യേണ്ടി വനിട്ടില്ല, ഭക്ഷണം അടക്കം എല്ലാം അവർ തന്നെ അവിടെ റെഡിയാക്കി.(thanks to biju bro, anu bro).
A special thanks to all those who participate and support our program ❤️
Some more memorable days ✨
Comments
Post a Comment