*നാലു ചുവരുകക്കുഉളളിൽ*
*നാലു ചുവരുകക്കുഉളളിൽ*
🖋️ ജെറി കാളികാവ്
അഞ്ചുമണിക്ക് തന്നെ എഴുന്നേറ്റു. വേഗം പോയി പല്ലും തേച്ച് ഒറ്റ ഓട്ടം പള്ളിയിലേക്ക്.സുബഹി നിസ്കാരവും കഴിഞ്ഞു പെരുന്നാൾ ആശംസകളും പറഞ്ഞു തിരിച്ചു വീടിലോട്ട് അതിലും വേഗത്തിൽ ഒരു ഓട്ടം. വീട്ടിൽ ഉമ്മ ബിരിയാണി ഒക്കെ വെക്കുവാൻ റെഡി ആവുകയാണ്. അനിയത്തി പുതിയ ഉടുപ്പ് ഒക്കെ ഇട്ടു നേരത്തെ റെഡി അയിട്ടുണ്ട്. ഞാൻ വേഗം ഒരു കാക്ക കുളി പാസാക്കി പുതിയ ഡ്രസ് ഒക്കെ ഇസ്തിരി ഇട്ടു, സമയം നോകിയപോൾ 7:30 ആവരായിരുന്നു.
8 മണിക് ആണ് ഇവിടെ പെരുന്നാൾ നിസ്കാരം, പുതിയ ഡ്രസ് ഒക്കെ ഇട്ടു കുറച്ചു അത്തർ ഒക്കെ പൂഷി നേരെ പള്ളിയിലേക്ക്...വഴിയിൽ നിന്ന് കൂട്ടുകാരെ ഒക്കെ കണ്ടൂ, എല്ലാവരെയും ഒന്ന് ആലിംഗനം ഒക്കെ ചെയ്തു , എല്ലാവരും കൂടെ പള്ളിയിലേക്കു നടന്നു. പള്ളിയിൽ പോയി പുതിയ ചെരിപ്പ് ഒക്കെ ഒരു മൂലയിൽ വച്ചു...ആരെങ്കിലും അഥവാ അറിയാതെ മാറി കൊണ്ടുപോയാ ലോ🥵, പിന്നെ നേരെ കർമങ്ങൾ ഒക്കെ ചെയ്തു നേരെ എല്ലാവരും മുകളിലെ തട്ടിലേക് പോയി കൂട്ടമായി ഇരുന്നു . പെരുന്നാൾ നിസ്കാരം കഴിഞ്ഞ് അറിയുന്ന എല്ലാവരെയും ആലിംഗനം ഓക്കേ ചെയ്തു നേരെ വീട്ടിൽ പോയി വെളള തുണി മാറ്റി പുത്തൻ ജീൻസ് പന്റ്‌സ് ഇട്ടു നേരെ മൂത്താപാന്റെ വീടിൽക്ക് പോയി.
അവിടെ എല്ലാ പെരുന്നാളിനും പോയി കുറച്ചു ഫ്രൈഡ് റൈസ് കഴിക്കൽ മുടങ്ങാതെ നടത്തുന്ന ഒരു പതിവാണ്. ഇപ്രവിശ്യവും അതിനു മാറ്റം വരുത്തിയില്ല, നല്ല ബീഫ് ഉം പപ്പടവും കൂട്ടി കുറച്ചു ചോർ കഴിച്ചു...പിന്നെ എല്ലാവരെയും കണ്ട് സംസാരിച്ചു കൊണ്ടിരുന്നു. എനിക് അതിൽ വല്യ രോൾ ഒന്നും ഇല്ല! ആരെങ്കിലും എന്തായി കോളേജ് ഒക്കെ കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഇനിയും ഒരു കൊല്ലം കൂടി ഉണ്ട് എന്നു പറയുക അത്രയേ ഒള്ളു. എല്ലാവരും കുടുംബത്തിലെ മുതിർന്നവർ ആണ്. അവിടെ നിന്ന് മുടങ്ങാതെ എല്ലാ പെരുന്നാൾ ഉം പോലെ മൂത്തപാന്റെ കയ്യിന്ന് പെരുന്നാൾ പൈസയും പിന്നെ നല്ല ഗൾഫ് മുട്ടായിയും വാങ്ങി പോക്കറ്റ് ഇല് ഇട്ടു ഞാൻ മടങ്ങി.
ഇനിയാണ് കറക്കം🤩, അടുത്ത സുഹൃത്തുകളെ വീട്ടിൽ പോയി അവരെ വിളിച്ചു അങ്ങാടിയിൽ പോവണം. അതിന്റെ ഇടയിൽ കൂട്ടുകാരുടെ വീട്ടിൽ നിന്ന് എല്ലാം ഓരോ ഗ്ലാസ് പായസം കുടിക്കണം. ഇതും എല്ലാ പെരുന്നാളിനും നടന്നു വരുന്ന ഒരു ചടങ്ങണ്😂. പിന്നെ നേരെ പോയത് അങ്ങാടിയിലേക്ക് ആണ്, ബലൂൺ ഒക്കെ പിടിച്ച ചെറിയ കുട്ടികളുടെ കയ്യും പിടിച്ചു ഉപ്പമാർ നടന്നു വരുന്നതും,ബുള്ളറ്റ് ഇലും, fz ഇലും, r15 ഇലും ഒക്കെ ചെക്കന്മാർ ചെത്തി നടുക്കുനതും കണ്ട് ഞങ്ങൾ രണ്ടു പേരും ഞങ്ങളുടെ 1988 model bajal super il പതുക്കെ പതുകെ കറങ്ങി. അങ്ങാടിയിൽ ഒക്കെ നല്ല തിരക്കുണ്ട് എല്ലാവരും നല്ല സന്തോഷത്തിൽ ആണ്. ഞങ്ങൾ പിന്നെ രണ്ടു കോൺ ഐസ്ക്രീം ഉം വാങ്ങി കഴിച്ചു നേരെ വീട്ടിലേക്ക് വന്നു. പിന്നെ വീണ്ടും ഒരു ബിരിയാണി ...🤓, പിന്നെ ഒരു ഉറക്കം.
ആഹ്......................................
അതൊക്കെ ഒരു കാലം, ഇനി എല്ലാം ഒരു ഓർമ മാത്രം.
*Fri, jul 31*
*പെരുന്നാൾ ദിനം*
എല്ലാ പെരുന്നാളിൽ നിന്നും തീർത്തും വത്യസ്ഥമയി ആണ് ഈ പെരുന്നാൾ. കമ്പനിയിൽ നിന്നു ഇന്നലെ രാവിലെ ആണ് ഞാൻ വന്നത്. കമ്പനിയിൽ ആവുമ്പോൾ സൈക്ലിംഗ് നു പോവൽ ഒരു ഹോബി ആണ്. ഡെയ്‌ലി ഒരു 10_20 കിലോമീറ്റർ സൈക്ലിംഗ് ചെയ്യും ഇടക്ക് നല്ല മഴയും കൊള്ളും, ഇതുവരെ എനിക്ക് ഒരു ചുമ പോലും ഉണ്ടായിരുന്നില്ല. പക്ഷേ correct നാട്ടിൽ പോവുനതിന്റെ തലേ ദിവസം ഒരു ചെറിയ ജലദോഷം😳😷, പിന്നെ രാത്രി shift കൂടെ ചെയ്തപ്പോൾ ഒരു ചൂടും കൂടി വന്നു... എന്നാലും വേറെ കുഴപ്പങ്ങൾ ഒന്ന്നും ഉണ്ടായിരുന്നില്ല.
Canteen il നു നല്ല ചൂടുള്ള രണ്ടു ദോശയും കഴിച്ചു, ഞാനും കൂട്ടുകാരനും കൂടെ നാട്ടിലേക്ക് ബൈക്കിൽ വന്നു.
വീട്ടിൽ എത്തി ഭക്ഷണം കഴിച്ച് ഞാൻ തന്നെ plate ഒക്കെ കഴുകി നേരെ എന്റെ റൂമിലേക്ക്... Aa കയറിയ കയറലാണ്, പിന്നെ സ്ഥിതി ഒക്കെ മാറി, അതിനു കാരണവും ഞാൻ തന്നെ ആണ്. ഞാൻ ഉമ്മയോടും ഉപ്പയോടും അദ്യമെ പറഞ്ഞു പനി ഉള്ള കാര്യം. നമ്മൾ കഴിയുന്ന പോലെ body ശ്രദ്ധിക്കുന്നത് കൊണ്ട് നമുക്ക് immunity power ഉണ്ടെങ്കിലും വെറുതെ വീട്ടിൽ ഇരികുന വീട്ടുകാർക്ക് അത് ഉണ്ടയികൊണം എന്നിലാലോ.
അങ്ങനെ നമ്മുടെ നാട്ടിൽ പ്രവാസികളെ പുചിച്ച, അന്യനാട്ടിൽ നിന്ന് വീട്ടിൽ വരുന്നവരെ ഒറ്റക്കിരുത്തിയ qurantine ഇല് ഞാനും പ്രവേശിച്ചു. *SELF QUARANTINE* പണ്ടൊക്കെ ഒരു ജലദോഷം വന്നാൽ ഒരു towel കയ്യിൽ പിടിച്ചു പോവാത്ത സ്ഥലം ഉണ്ടാവില്ല. ഇന്ന് റൂം ന്റെ നാലു ചുവരകൾക്കുള്ളിൽ ഇരിക്കണം, അതും ഒറ്റക് , ഇല്ലെങ്കിൽ കേസ് എടുക്കാൻ വരെ വകുപ്പുകളിൽ ഉണ്ടെന്നാണ് കെട്ടത്🥶.
രാത്രി നല്ല പത്തിരിയും chicken curry um കഴിച്ചത് കൊണ്ടാവാം നല്ല ഉറക്കം കിട്ടി. അഞ്ചരകു ആണ് എഴുന്നേറ്റത് , പല്ലും തേച്ചു, നിസ്കരിച്ചു . പിന്നെ നീട്ടി ഒരു വിളി ഉമ്മാ ചായ....😃 പറയേണ്ട താമസം hotel തെ പോലെ ഉള്ള അവസ്ഥ എന്ന്തു ഓർഡർ ചെയ്താൽ വെയ്റ്റിംഗ് ഇല്ലാതെ സാധനം റെഡി. ചായയും നല്ല എരിവുള്ള മിക്സ്റ്റ്ററും കഴിച്ചു .
പിന്നെ ഫോൺ എടുത്ത് ഇരുന്നു തൊണ്ടാൻ തുടങ്ങി. Eid mubarak...eid mubarak....eid mubarak... ഇത് തന്നെ എല്ലാ ഗ്രൂപ്പിലും അവസ്ഥ... നമ്മുക്ക് എന്തു ഈദ്😇.
എന്റെ കാര്യം പോവട്ടെ, ഞാൻ വന്നത് കാരണം വീട്ടുകാർക്കും പുറത്ത് ഇറങ്ങാൻ പേടി. സാധാരണ നടത്തി വരാറുള്ള പെരുന്നാൾ ന്റെ പരിപാടികൾ ഒക്കെ മാറ്റിവച്ചു🙁. വീട്ടിൽ വരാതെ കമ്പനി റൂം ഇല് തന്നെ ഇരുന്നാൽ മതിയായിരുനനു എന്ന് ആലോചിച്ചു. പക്ഷേ വീട്ടിൽ വന്നത് നന്നായി എന്ന് എനിക്ക് പിന്നീട് മനസ്സിലായി. സമയത്തിന് നല്ല ഭക്ഷണം, മരുന്ന്, ചൂട് വെള്ളം, ഇഞ്ചിയും , കുരുമുളകും, കരിഞ്ചേരകവും ഒക്കെ ഇട്ട ചുട് വെള്ളം എല്ലാം പറയേണ്ട താമസം മുകളിൽ എന്റെ റൂമിന്റെ പുറത്ത് ഉള്ള ചെയർ ഇല് കൊണ്ടുവന്നു വെക്കും.
സത്യം പറഞ്ഞാ ഒന്നിനും ഒരു കുറവും ഇല്ല, ഒപ്പം ജലധോഷത്തിനും😪.
മൊബൈൽ ഇല് നോക്കി നോകി സമയം 7:30 അയതിനും അറിഞ്ഞതേ ഇല്ല. അടുത്ത് ഉള്ള പള്ളിയിൽ നിന്ന് പെരുന്നാളിന് ഉള്ള തക്ബീർ കേട്ടപ്പോൾ ആണ് മനസ്സിൽ ഒരു വിഷമം ഓക്കേ തോന്നിയത്. ഒപ്പം കൂട്ടുകാരുടെ ഒക്കെ msg ഒക്കെ കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു. എന്നാലും നല്ലയിന് വേണ്ടി അല്ലേ എന്ന് ഓർത്തപ്പോൾ ഒരു സമാധാനവും. എന്തായാലും ഈ വർഷത്തെ ഈദ് അടച്ചിട്ട റൂം ന് അകത്തു കഴിച്ചു കൂട്ടാൻ ആണ് എനിക്ക് വിധി എന്ന് സ്വയം മനസ്സിലാക്കി എല്ലാവർക്കും ഈദ് മുബാറക് എന്ന് ഞാനും msg അയച്ചിരുന്നു. പിന്നെ എപ്പോഴോ തോന്നിയ ഒരു ചിന്തയിൽ മൊബൈൽ ഇല് ഇങ്ങനെ ഒരു dairy um എഴുതി സുഖമായി കിടക്കുന്നു.
നന്ദി....🙏
✒️ ജെറി കാളികാവ്.
Comments
Post a Comment