രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ പോയ കഥ

       മലപ്പുറത്തു കാരൻ ആയ ഞാൻ ജോലി ആവിശ്യതിനു വേണ്ടി പാലക്കാട് വന്നിട്ട് ഇപ്പൊൾ ഒരു വർഷം തികഞ്ഞു. ഇത്രകാലമായിട്ടും പാലക്കാടിന്റെ സ്വന്തം രാമശ്ശേരി ഇഡ്ഡലി🍽️ കഴിക്കാൻ സാധിച്ചിട്ടില്ല, അങ്ങനെ ആ ആഗ്രഹം സാധിക്കണം എന്ന് ലക്ഷ്യം വച്ച് തലേ ദിവസം തന്നെ കൂട്ടുകാരനെ വിളിച്ചു രാവിലെ ആറുമണിക്ക് പാലക്കാട് ചന്ദ്രനഗറിൽ വരാനും പറഞ്ഞു, അഞ്ചുമണിക്ക് അലറവും⏰ വച്ച് കിടന്നു.

     അല്ലെങ്കിലും എങ്ങോട്ടെങ്കിലും യാത്ര പോവാൻ മനസ്സിൽ വിചാരിച്ചാൽ ഉറക്കത്തിന്റെ അവസ്ഥ ഞാൻ പറഞ്ഞു തരേണ്ടതില്ലാലോ....😅 കണ്ണടച്ചപോൾ തന്നെ ആദ്യം ഓർമ്മ വന്നത് സൈക്കിൾ നെ കുറിച്ച് ആയിരുന്നു, പിന്നെ ഓരോന്നോരോന്നായി ചിന്തിച്ചു.... ആഹ് എല്ലാം ശുഭം... എങ്ങനെയോ എപ്പോഴോ അങ്ങ് ഉറങ്ങി പോയി പക്ഷേ അലാറം അടിക്കാൻ കാത്തുനിൽക്കാതെ ഞാൻ നാലരക്ക് തന്നെ എഴുനേറ്റു...😬,പിന്നെ എന്തായാലും ഉറങ്ങാൻ നിന്നില്ല നേരെ ഫ്രഷ് ആയി രണ്ടു water bottle  ലിലും വെള്ളം നിറച്ച് നേരെ സൈക്കിൾ എടുത്ത് പാലക്കാട് ലക്ഷ്യം വച്ച് ചവിട്ടി. സത്താരണ കഞ്ചിക്കോട് നിന്നും പാലക്കാട് ടൗണിലേക്ക്  അരമണിക്കൂർ ഒള്ളു ...പക്ഷേ രാവിലെ തന്നെ നല്ല മഴക്ക് ഉള്ള കോളും പിന്നെ തമിൽനട്ടിലെ പോലത്തെ കാറ്റും.... 
   എതിർദിശയിൽ നല്ലകാറ്റ് ഉള്ളത് കൊണ്ട് സൈക്കിൾ എത്ര ചവിട്ടിയും മുന്നോട്ട് നീങ്ങാതയോരു അവസ്ഥ....😕

       കൂട്ടുകാരൻ അവിടെ എത്തി എന്നുകൂടി അറിഞ്ഞപ്പോൾ പിന്നെ ആഞ്ഞ് ചവിട്ടി, സത്യാവസ്ഥ എന്തന്നാല്‌ പോവേണ്ട സ്ഥലം അവന് മാത്രമേ അറിയൂ, ഞാൻ ആദ്യമായി പോവുന്ന സ്ഥലം ആണ്.അങ്ങനെ അവസാനം അവനെ കണ്ടുമുട്ടി, അവൻ വന്നിട്ട്‌ പത്തിരുപത് മിനിറ്റ് ആയികനും,അവനും എന്നെ പോലെ സൈക്ലിനെയും യത്രയെയും ഇഷ്ടപ്പെടുന്ന ഒരുത്തൻ...😍 അങ്ങനെ അവിടെ അതികം സമയം ഒന്നും കളയാതെ നേരെ നുമ്മ തൃശൂർ റോഡിലൂടെ ഒരു പെട അങ്ങ് പെടച്ചു...😉

       ഇടയ്ക്ക് ഹൈവേയുടെ അടുത്ത് ഉള്ള ഒരു മിൽമ ബൂത്തിൽ നിന്ന് ഒരു ചായയും കുടിച്ചു നേരെ കൊടുവായൂർ റോഡിലൂടെ മുന്നോട്ട് പോയി. മുന്നോട്ടു പോവുംതോറും പാലക്കാടിന്റെ യഥാർത്ഥ ഭംഗി കൂട്ടാൻ തുടങ്ങി. നമ്മൾ അധികം ആളുകളും സിനിമയിൽ മാത്രം കണ്ട് പരിചയം ഉള്ള പഴയ തറവാടുകളിൽ, ചുറ്റും ഏകർ കണക്കിന് പാടം,ഇടക്ക്‌ തത്തമകൂട്ടങ്ങളും പ്രവുകളും മയിലുകളെയും കാണാം. എല്ലാം ഒരു തരി വിടാതെ ആസ്വദിച്ചു വീണ്ടും രണ്ടുപേരും മുന്നോട്ട് പോയിക്കൊണ്ടിരുന്നു, ഞങ്ങൾ രണ്ടുപേരും ആ വഴി ആദ്യം അയി ആണ് വരുന്നത്.

  അങ്ങനെ പോയിപോയി ഏതൊക്കെയോ സ്ഥലങ്ങൾ കഴിഞ്ഞു പോയി പല്ലാവൂർ എന്ന സ്ഥലത്ത് എത്തി, അവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ട് ചിന്മയ വിദ്യാലയ റോഡിലൂടെ കുറച്ചു മുന്നോട്ടു പോയപ്പോൾ റോഡ് ന്റെ വലത്തേ ഭാഗത്തായി ഒരു വലിയ പാറ കണ്ടൂ, ഞാൻ കൂട്ടുകാരനോട് ഇതിന്റെ മുകളിൽ കേറിയലോ എന്ന് ചോദിച്ചപ്പോൾ ആണ് അവൻ പറയുന്നത് ഇതാണ് നമ്മുടെ spot എന്ന്...😇. ദൂരേ നിന്നെ ആ പാറ ഞാൻ കണ്ടിരുന്നു, പക്ഷേ എനിക്ക് അറിയില്ലാലോ പോവാൻ ഉള്ള സ്ഥലം ആണ് അത് എന്ന്😅.

   നല്ല ഉയരത്തിൽ ഉള്ള പാറ🏞️, ചെറിയ ചെറിയ ചെടികൾ ഉണ്ട് കുറെ.... താഴെ ഒരു ചെറിയ ഗ്രൗണ്ടും⚽ ഉണ്ട്. അത് പറഞ്ഞപ്പോൾ ആണ് നമ്മുടെ പയ്യമരെ കുറിച്ച് പറയാൻ വിട്ടുപോയത് ഓർമാവന്നത്. പാറയുടെ side il ayi കുറച്ചു ചെറിയ പയ്യന്മാർ ഇരിക്കുന്നുണ്ടായിരുന്നു, ഞങ്ങളെ കണ്ടതും ഏട്ടാ എന്ന് വിളിച്ചു...ഞാൻ എന്റെ friendne വിളിച്ചു അവനോട് നിൽക്കാൻ പറഞ്ഞു, അവർ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു സൈക്കിളിന് 🚴‍♀️ചുറ്റും വട്ടം കൂടി.
കുട്ടികാലത്ത് നമ്മൾ ഒരു gear സൈക്കിൾ🚲 കണ്ടാൽ  ചെയ്യുന്നത് പോലെ അവർ ഞങ്ങളുടെ സൈക്കിൾ ഫുള്ളയി വീക്ഷിച്ചു. എത്ര അയി ഏട്ടാ ഈ സൈക്കിളിന് എന്ന് ഒരു പയ്യൻ ഞാൻ പറഞ്ഞു നല്ല വില💸 ഉണ്ട് കുറെ ദൂരം ഓക്കേ പോവാൻ പറ്റുന്ന സൈക്കിൾ ആണ് എന്ന്. എനിക് ചെറുപ്പത്തിൽ ഒരു gear cycle ഓടിക്കാൻ എത്ര ആഗ്രഹം ഉണ്ടായിരുന്നു ഞാൻ വെറുതെ ഒന്ന് ചിന്തിച്ചു പോയി...gear cycle ഒക്കെ നോക്കി നിൽക്കാൻ ആയിരുന്നു നമ്മുടെ ഒക്കെ വിധി😞. ഒരു പയ്യനോട് സൈക്കിൾ ഓടികണോ എന്ന് ചോദിച്ചു പക്ഷേ അവൻ നല്ല മടി😌 എന്നൽ ഓടികണം എന്നും ഉണ്ട്, കൂട്ടത്തിൽ തന്നെ ഏറ്റവും ചെറിയ പയ്യൻ മുൻപോട്ടു വന്നു ഞാൻ ഓടികട്ടെ എന്ന് ചോദിച്ചു, ഞാൻ ഓടിച്ചോളൻ പറഞ്ഞു. കാലു പോലും നേരെ ഏതിലെങ്കിലും അവൻ ഒരു റൗണ്ട് ഓടിച്ചു ഓടിച്ചു വന്നു, അവന്റെ മുഖത്ത് ഉള്ള ചിരി അത് ഒന്ന് കണണ്ടത് തന്നെയായിരുന്നു☺️. അങ്ങനെ ഒരോർത്തർ അയി സൈക്കിൾ ഓടിച്ചു. അവരുടെ കൂടെ ഞാൻ ചിലവഴിച്ചത് വെറും 10 min പക്ഷേ അത് അവർക്ക് ജീവിതത്തിൽ തന്നെ മറക്കാൻ പറ്റാത്ത ഒരു അനുഭവം അയി മാറിയേക്കാം.  മുകളിലേക്ക് കേറാൻ ഉള്ള വഴിയും മനസ്സിലാക്കി ഞങ്ങൾ പാറ ലക്ഷ്യം വച്ച് മുൻപോട്ട് നീങ്ങി.....

     അങ്ങനെ പാറയുടെ ഒരു വശത്തുകൂടി മുകളിൽ കയറിതുടങ്ങി. സൈക്കിൾ ചവിട്ടി മുകളിലോട്ട് പോവാൻ കഴിയില്ല, ഇറങ്ങി സൈക്കിളും തള്ളി, ആ സ്ഥലത്തിന്റെ ഭംഗിയും ആസ്വദിച്ചു പതുകെ മുകളിലോട്ട്. അധികം ഉയരം ഒന്നും ഇല്ല, ഒരു 10 മിനിറ്റ് നടക്ക്കൻ കാണും... മുകളിൽ ഒരു അമ്പലം ഉണ്ട്🛕 *karootu temple*... മഞ്ഞയും നീലയും നിറത്തിൽ നല്ല ഭംഗിയുള്ള ഒരു ക്ഷേത്രം😍. അപ്പോളാണ് കൂട്ടുകാരൻ പറഞ്ഞത് അത് കുഞ്ഞി രാമായണം എന്ന് പറഞ്ഞ film shoot 🎥🎞️ചെയ്ത സ്ഥലം ആണെന്ന്😇. Last ബിജുമേനോൻ ഒക്കെ വരുന്ന സീൻ ഷൂട്ട് ചെയ്ത location അണെന്ന്.🤓

   മുകളിൽ കേറുംതൊരും നല്ല അടിപൊളി വ്യൂ, ഒന്നും പ്രതീക്ഷിക്കാതെ പോയത്തുകൊണ്ടവും അത്രയും ആസ്വദിക്കാൻ കഴിഞ്ഞത്. ചുറ്റും മലകൾ , ഒരു sideil നെല്ലിയാമ്പതി മലനിരകൾ കാണാം.... മറ്റേ ഭാഗത്ത് മലമ്പുഴ area ile മലകളും കാണാം.... കുറച്ചുകൂടി നേരത്തെ ആയെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു എങ്കിലും pwoli vibe തന്നെ ആയിരുന്നു . അമ്പലത്തിന്റെ അടുത്ത് ഉള്ള ഒരു മരം ഉണ്ട് അതിന്റെ അടിയിൽ രണ്ടു സൈക്കിളും നിർത്തി കുറെ photos എടുത്തു. പിന്നെ നേരെ ക്ഷേത്രത്തിന്റെ പുറകിൽ ഉള്ള കുളത്തിന്റെ അവിടെ പോയി, ഒരു ചെറിയ കുളം, കാണാനും നല്ല ഭംഗി, ആ മലക്ക്‌ മുകളിൽ അയതുകൊണ്ട് ആയിരിക്കും അത്രക് ഭംഗി. ദൂരേ നെല്ലിയാമ്പതി മലനിരകൾ നോക്കി ഞങ്ങൾ കുറെ നേരം സംസാരിച്ചു ഇരുന്നു. വെറും സൈക്കിളിന്റെ കാരണത്താൽ കിട്ടിയ സുഹൃത്ത്, ആ സൗഹൃദം ഒരിക്കലും മറക്കാൻ ആകാത്ത ഓർമകൾ സമ്മാനിച്ചിരുന്നു. അല്ലെങ്കിലും യാത്രയെ മനസ്സറിഞ്ഞ് പ്രണയിക്കുന്നവർ എന്ത് കാര്യത്തിനും ഒറ്റകെട്ടയിരികും.

     യാത്രയും സൈക്കിളും എനിക്ക് കുറെ സൗഹൃതങ്ങൾ തന്നിട്ടുണ്ട്. ഇങ്ങനെ യാത്ര വിവരണം എഴുതണം എന്ന് മനസ്സിൽ ഒരു ചിന്ത തന്നതും അങ്ങനെ ഉള്ള ഗ്രൂപ്പും അതിലെ യാത്ര പ്രേമികളുടെയും പ്രോത്സാഹനവും തന്നെ ആണ്. *KL71 CYCLE RIDERS*, *Mytrip*, *compass🧭* *sanjari travel forum* തുടങ്ങിയ ധാരാളം ഗ്രൂപ്പുകൾ എനിക്ക് ധാരാളം പ്രോത്സാഹനം തന്നിടുണ്ട്.😍🤝🙏
  
        അങ്ങനെ അവിടെ നിന്നും തിരിച്ചു താഴെ വന്നു നേരത്തെ പരിചയപ്പെട്ട പയ്യന്മരെ വീണ്ടും കണ്ട് കൂടെ നിന്ന് ഫോട്ടോ ഒക്കെ എടുത്ത് വീണ്ടും സൈക്കിൾ ആഞ്ഞ് ചവിട്ടാൻ തുടങ്ങി. സമയം ഏകദേശം 9:30 കഴിഞ്ഞിരുന്നു, ഞങ്ങൾ തിരിച്ചു വന്നത് ഒരു ചെറിയ കാട് പോലെ ഉള്ള റോഡിൽ കൂടിയായിരുന്നു, നമ്മുടെ നിലമ്പൂർ ന്റെ ഒക്കെ ഒരു feel. പക്ഷേ *രണ്ടു സൈഡിലും നിറച്ച് waste ഇട്ടിട്ട് ആ കാടിന്റെ ഭംഗി തന്നെ ആസ്വദിക്കാൻ പറ്റാത്ത ഒരു അവസ്ഥ, ശെരിക്കും സങ്കടം വന്നു*, പാലക്കാട് അങ്ങനെ ഉള്ള കാട് പോലെ ഉള്ള സ്ഥലങ്ങളിൽ വളരെ ചുരുക്കം ആണ് അവിടെയും നമ്മുടെ ഒക്കെ കൈകടത്തലുകൾ😓🚯

    വരുന്ന വഴിക്ക് ചെറിയ ഒരു ഹോട്ടലിൽ കയറി നമ്മളെ രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ, ഉള്ളിലേക്ക് കയറുന്ന വഴിയിൽ തന്നെ രണ്ടാളുകൾ നിൽക്കുന്നുണ്ടായിരുന്നു, അതിൽ ഒരാൾ ഞങ്ങൾ ഇവിടെ നിന്ന് വരുന്നു എന്ന് ഒക്കെ ഒന്ന് അന്വേഷിച്ചു, കൂടെ ഉണ്ടായിരുന്ന ആൾ നേരെ സൈക്കിൾ നോകി ഇതിന് ഇത്ര വില ഉണ്ട് എന്ന് ഒരാറ്റ ചോദ്യം...ഞാൻ പറഞ്ഞു നല്ല വില ഉണ്ട്. അദ്ദേഹം വീണ്ടും എന്നാലും എത്ര ഉണ്ട് എന്ന് ചോദിച്ചു❓ ഞാൻ 28000 എന്ന് പറഞ്ഞതും തലയിൽ കൈ🙆‍♂️ വച്ചിട് ഞാൻ ഒരു കാർ🏎️ വങ്ങുമായിരുന്നു എന്ന് പറഞ്ഞു😇, ഞാൻ ഒന്ന് ചിരിച്ചിട്ട് കൈ കഴുകി കൂട്ടുകാരന്റെ അടുത്ത് പോയി ഇരുന്നു. മുന്നിൽ അതാ ഇരിക്കുന്നു ഒരു പ്ലേറ്റിൽ 2 ഇടിയപ്പം(നൂല്പുട്ട്) കൂടെ സാമ്പാറും ഒഴിച്ചിരികുന്നു, ഞാൻ കൂട്ടുകാരനെ ഒന്ന് നോക്കി, അവൻ ചിരിച്ചോണ്ട് പറഞ്ഞു അത് ആ കടയിലെ ഇക്ക കൊണ്ട് വച്ചതാണ് എന്ന്....😇😊

      അങ്ങനെ രാമശ്ശേരി ഇഡ്ഡിലി വീണ്ടും ഒരു ആഗ്രഹം മാത്രം ആയി. കഴിച്ചു കഴിഞ്ഞു അവിടെ നിന്ന് തിരിച്ച് ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു അവൻ നേരെ വീട്ടിലേക്ക്🏠, ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലേക്കും🏭

Total 100 km covered😌🤓
Kanjikode - chandranagar - koduvayur - pallavur - *karootu temple* -  koduvayur - puthu agaram - chittur - athikode menompara - kanjikode

Comments