ആദ്യ 100 km അനുഭവം 🥰🥰🥰


സൈക്ലിംഗ് ജീവിതത്തിന്റെ ഒരു ഭാഗം ആയിട്ട് നാലു മാസം കഴിഞ്ഞു. ഇടക്കിടെ 30_40 കിലോമീറ്റർ ഒക്കെ പോവരുണ്ടങ്കിലും ഇന്നാണ്‌ ആദ്യമായി 100 km  പോവാൻ സാധിച്ചത്.... രാവിലെ വീട്ടിൽ നിന്ന് 6:00 മണിക്ക് ഇറങ്ങി KL 71 CYCLE RIDERS ലെ കുറച്ചു സൈക്ലിംഗ് സുഹൃത്തുകളെ കാണാനായി നിലമ്പൂർ_ കരുളായി_ നെടുങ്കയം പോയി...കുറച്ചു സമയം അവിടെ ചിലവഴിച്ചു...പിന്നെ നേരെ teak musuem .... അവിടെ അടുത്ത് ഒരു കടയിൽ നിന്ന് കുറച്ചു ചായയും🍻 കുടിച്ചു നേരെ വഴിക്കടവ്.ഇന്നലെ രാത്രി തീരുമാനിച്ചത് പോലെ അരീക്കോട് ഉള്ള ഒരു സുഹൃ്തിനൊപ്പം നാടുകാണി ചുരം കയറി തിരിച്ചു വരാൻ ആയിരുന്നു plan. അവനും കരുളായി എത്തിയിരുന്നു... പിന്നെ എടക്കര അടുത്ത് ഉള്ള വേറെ ഒരു സുഹൃത്തും👬 കൂടി ഞങ്ങളുടെ കൂടെ ചേർന്നു....

      അങ്ങനെ ചുരം ലക്ഷ്യമാക്കി ഞങ്ങൾ ചവിട്ടി. ഇന്ന് രാവിലെ മുതൽ തന്നെ ഒരു മഴക്കാറ്🌧️🌦️🌤️ മൂടിയ climate ആയിരുന്നത് കൊണ്ടുതന്നെ ഒട്ടും ക്ഷീണം ഉണ്ടായിരുന്നില്ല... ഇടയിൽ ഇടക്ക്‌ ഒന്ന് നിർത്തും 5 മിനിറ്റ് ടെസ്റ്റ് എടുക്കും...വീണ്ടും 10_15 km ചവിട്ടും🚲🚲...അങ്ങനെ അങ്ങനെ ചുരം എത്തി...അവിടെ എത്തുന്നതിനു മുൻപ് തന്നെ ചിലർ ഒക്കെ പറഞ്ഞിരുന്നു ചിലപ്പോ ഒള്ളു മുകളിലോട്ട് കയറ്റിവിടുക ഒളൂ എന്ന്.... നിർഭാഗ്യവശാൽ Tamilnadu പോവുന്ന ചരകു ലോറി അല്ലാതെ ഒരു വണ്ടിയും കടത്തി വിടുന്നു ഇല്ല.
     അവിടെ പോലീസ് check Post il പോയി പിന്നെ സറ്മരെ കളുപിടിക്കൻ തുടങ്ങി...😅 ഞങ്ങളോട് ആദ്യം ഇവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചു നിലമ്പൂർ ഭാഗത്ത് നിന്ന് വരുന്നു എന്ന് പറഞ്ഞപ്പോൾ തിരിച്ചു അങ്ങോട്ട് തന്നെ പോയോകൊള്ളാൻ ആയിരുന്നു മറുപടി...😇
 അങ്ങനെ തിരിച്ചു വരുന്നതിനു മുൻപ് ഒന്നുടെ ഇന്ന് ചോദിച്ചു... സറെ ഒന്നാം വളവ് വരെ ഒന്ന് പോയി വരട്ടേ പ്ലീസ്... എന്തോ ഒരു അലിവു തോന്നിയത് കൊണ്ടാവാം പോയി പെട്ടണ് വാ എന്ന്...പോവുമ്പോൾ കണ്ടിട്ട് പോയാൽ മതിനെന്നും...😍ഒപ്പം എന്റെ സൈക്കിളിൽ ഉള്ള പൊതി കണ്ടിട്ട് അവിടെ പോയി ഭക്ഷണം കഴിക്കാൻ ഉള്ള പരിപാടി ആണല്ലേ എന്നൊരു ചോദ്യവും, സത്യത്തിൽ ഹോട്ടലിൽ ഒന്നും ഇരുന്നു കഴിക്കാൻ ഉള്ള സൗകര്യം ഇല്ലാത്തതിനാലും ചുരത്തിൽ പോയി ഇരുന്നു കഴിക്കാൻ ഉള്ള ആഗ്രഹം കൊണ്ടും പാർസൽ അയി കുറച്ചു പൊറാട്ടയും ബീഫും പിന്നെ നാല് പഴംപൊരി യും വാങ്ങിയിരുന്നു...😃അങ്ങനെ ഒന്നാം വളവ് ആണെങ്കിൽ ഒന്നാം വളവ് എന്നും പറഞ്ഞു മൂന്നു പേരും പതുക്കെ പതുക്കെ മുകലൂട്ട്‌.
Gear ഒക്കെ down ചെയ്തു സൈക്കിൾ പതുകെ കേറി ...ഒന്നാം വളവ് എത്തി....അതികം ദൂരം ഒന്നും ഇല്ല ചെക്ക്പോസ്റ്റ് നിന്ന് ഒന്നാം വളവിലോട്...എന്നാലും ഒരു അടിപൊളി വ്യൂ പോയിന്റ് ഉണ്ട് അവിടെ...അവിടെ നല്ലൊരു വ്യൂ കിട്ടുന സ്ഥലത്ത് സൈക്കിൾ side ആക്കിയിട്ടു നേരെ parcel തുറന്നു മൂന്നുപേരും കൂടെ ഇരുന്നു പൊറോട്ടയും ബീഫും...🤤🤤🤤
     അതിന്റെ ഒരു taste ഉണ്ടല്ലോ.... പടച്ചോനെ ഒരു വല്ലാത്ത combination തന്നെ...പിന്നെ കൂടെ നല്ല ചൂട് പഴംപൊരി യും.... 😋
കഴിച്ചു കഴിഞ്ഞ് പ്ലാസ്റ്റിക് waste ഒക്കെ സൈക്കിളിൽ തന്നെ വച്ച് കുറെ ഫോട്ടോസ് എടുത്തു ചുരം ഇറങ്ങി... കൂടുതൽ ദൂരം പോവാൻ പറ്റാത്തതിന്റെ സങ്കടവും ഈ കൊറോണ കാലത്ത് അത്രയെങ്കിലും കടതിവിട്ടലോ എന്ന സന്തോഷവും... സൈക്കളിൽ ചുരം ഇരങ്ങിനത്തിന്റെ ഒരു ഫീൽ ഉണ്ടല്ലോ അത് വേറെ തന്നെയാണ്... നല്ല സ്പീഡിൽ വളഞ്ഞുപുളഞ്ഞ road il കൂടി സ്പീഡിൽ ഒട്ടപോക്....😍 ഒരു സൈക്ലിസ്റ്റ് ന് അതിന്റെ സുഖം മനസ്സിലാകും.പിന്നെ നേരെ പോലീസ് ചെക്ക്പോസ്റ്റ് il പോയി സൈക്കിൾ നിർത്തി.... ഞങ്ങളെ കണ്ടപ്പോൾ തന്നെ നിങ്ങള് ഇതുവരെ പോയി എന്ന് ചോദിച്ചു അടുത്ത് വരെ പോയില്ലു എന്നും പറഞ്ഞു അവിടെ നിന്ന് നേരെ വീടിലോട്ട്‌.....

അങ്ങനെ ജീവിതത്തിൽ ആദ്യമായി സൈക്കിളിൽ ഒരു ദിവസം കൊണ്ട് 100km😍 ചവിട്ടിയ സന്ത്യോഷത്തിൽ വീടിലോട്ട്‌ പതുകെ ചവിട്ടി......🤝🤝🤝🤝
അധികം എഴുതാനോ edit ചെയ്യണോ സമയം കിട്ടിയിട്ടില്ല ഒരു ഓർമ എന്നു വിചാരിച്ചു എഴുതിയതാണ്... കുറെ തെറ്റുകളും കുറ്റങ്ങളും ഉണ്ട്.... എല്ലാവരോടും ക്ഷമ ചോദിക്കുന്നു....🙏🙏🙏🙏

J_e_rr_y_c🤝

Comments